Breaking News

Trending right now:
Description
 
Nov 30, 2017

വിദ്യാര്‍ഥികളെ കുത്തിപരുക്കേല്‍പ്പിച്ച ബസ്‌ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിനു കേസ്‌

image സ്വകാര്യ ബസില്‍ കയറ്റാത്തതും അശ്ലീല ആംഗ്യം കാണിച്ചതും ചോദ്യം ചെയ്‌ത വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ ബസ്‌ ജീവനക്കാര്‍ക്കെതിരെ പൊലീസ്‌ വധശ്രമത്തിനു കേസ്‌ എടുത്തു. എറണാകുളം പൂച്ചാക്കല്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന മംഗല്യ ബസിലെ ക്ലീനര്‍ അബ്ദുല്‍ താഹിര്‍ (22), കണ്ടക്ടര്‍ അഭിജിത്ത്‌ (22), ഡ്രൈവര്‍ അജീഷ്‌ (26) എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചോടെ നെട്ടൂര്‍ ഐഎന്‍ടിയുസി ബസ്‌ സ്‌റ്റോപ്പിലായിരുന്നു സംഭവം. കഴിഞ്ഞ 28നു ചില വിദ്യാര്‍ഥികളെ ബസ്‌ ജീവനക്കാര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ്‌ ആരോപണം. വിദ്യാര്‍ഥികളെ കയറ്റാതെ ബസ്‌ നിര്‍ത്താതെ പോകുന്നതും മറ്റൊരു കാരണമായി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്‌തതോടെ പ്രകോപിതരായ ബസ്‌ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. മരട്‌ ഐടിഐ വിദ്യാര്‍ഥികളായ അഭിജിത്ത്‌ (20), അരുണ്‍ (20) എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ഗോകുല്‍ (20), വിഷ്‌ണുരാജ്‌ (20), ഗൗതം കൃഷ്‌ണ (20), ജ്യോതിഷ്‌ ജോഷി (20), അതുല്‍ (20) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്‌തത്‌. വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്‌.