Breaking News

Trending right now:
Description
 
Nov 30, 2017

ജേക്കബ്‌ തോമസിനെതിരെ ക്രിമിനല്‍കേസ്‌ എടുക്കാനുള്ള തീരുമാനം പിന്‍വലിച്ചു

image സര്‍വീസ്‌ ചട്ടം ലംഘിച്ച്‌ു പുസ്‌തകമെഴുതിയതിനു ഡിജിപി ജേക്കബ്‌ തോമസിനെതിരെ ക്രിമിനല്‍ കേസ്‌ എടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കടുത്ത തീരുമാനത്തിലേക്കു പോകുന്നത്‌ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്‌. അതേസമയം വകുപ്പുതല നടപടിയുണ്ടാകും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ്‌ തോമസിന്റെ ആത്മകഥയില്‍ ഗുരുതര വീഴ്‌ചകളാണ്‌ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗസമിതി കണ്ടെത്തിയത്‌. അമ്പതു പേജുള്ള പുസ്‌തകത്തില്‍ ചില പ്രധാന കേസുകളെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍കേസ്‌ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചപ്പോള്‍തന്നെ സേനയില്‍ അതൃപ്‌തി അറിയിച്ചതും പുനരാലോചനയ്‌ക്ക്‌ കാരണമായി. കേസ്‌ എടുക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നു ഉന്നത ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിരുന്നു.