Breaking News

Trending right now:
Description
 
Nov 30, 2017

ഫൊക്കാനയുടെ വനിതാനേതൃത്വം സംഘടനകള്‍ക്ക്‌ മാതൃക

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സ്വീകരിച്ചുവരുന്ന സ്‌ത്രീപുരുഷ സമത്വം എല്ലാ മലയാളിസംഘടനകള്‍ക്കും മാതൃകയാകുന്നു. ഫൊക്കാനയുടെ തുടക്കം മുതല്‍ വനിതകള്‍ക്കു നല്‍കിവരുന്ന പ്രാധാന്യം വളരെ വലുതാണ്‌. ഫൊക്കാനയിലൂടെ വളര്‍ന്നുവന്ന പല വനിതകളും അമേരിക്കന്‍ രാഷ്ട്രീയപദവികളിലും ശോഭിക്കുന്നു. ഫൊക്കാന വിമന്‍സ്‌ ഫോറം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണെന്ന്‌ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്‌ അഭിപ്രായപ്പെട്ടു. പതിനൊന്നു റീജിയനുകളില്‍ വിമന്‍സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സഹായം സ്‌ത്രീകളിലേക്കും കുട്ടികളിലേക്കും എത്തിക്കുക എന്നതാണ്‌. പൊതുസമൂഹം ഉള്‍പ്പെടെയുള്ള രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ സമൂഹത്തിന്റെ പഴികേള്‍ക്കുമെന്ന ഭയമാണ്‌ സ്‌ത്രീകളെ പിന്തിരിപ്പിക്കുന്നത്‌. ഇതിനൊരു മാറ്റം വരുത്തുക എന്ന ലക്ഷ്യവും ഫൊക്കാനയ്‌ക്കുണ്ട്‌. സ്‌ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മലയാളിമങ്കപോലുള്ള മത്സരങ്ങളും ഫൊക്കാന സംഘടിപ്പിച്ചുവരുന്നു. കുടുംബന്ധങ്ങളില്‍ നന്മയുടെ വിത്തുകള്‍ പാകുന്നതിനും ഫൊക്കാനയ്‌ക്ക്‌ കഴിയുന്നുണ്ടെന്നു ലീല മാരേട്ട്‌ പറഞ്ഞു. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ചിക്കാഗോ കണ്‍വന്‍ഷന്റെ നേതൃത്വരംഗത്തുണ്ടായിരുന്നത്‌ മരിയാമ്മപിള്ളയായിരുന്നു.