Breaking News

Trending right now:
Description
 
Nov 30, 2017

യുദ്ധകുറ്റവാളിയായ കമാന്‍ഡര്‍ കോടതിമുറിയില്‍ വിഷംകഴിച്ചു മരിച്ചു

image പഴയ യൂഗോസ്ലാവിയയിലെ മുസ്ലീംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ ബോസ്‌നിയന്‍ സൈന്യത്തിലെ യുദ്ധകാല ക്രോട്ട്‌ കമാന്‍ഡര്‍ സ്ലോബോദാന്‍ പ്രജാക്‌ (72) രാജ്യാന്തര യുദ്ധക്കോടതിയില്‍ വിഷംകഴിച്ചു ആത്മഹത്യ ചെയ്‌തു. 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ യുഎന്‍ കോടതി ജഡ്‌ജിമാര്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ ആത്മഹത്യ. ഞാന്‍ യുദ്ധക്കുറ്റവാളിയല്ല എന്നു ഉറക്കെ പറഞ്ഞുകൊണ്ട്‌ പ്രജാക്‌ കൈയിലുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ചുവെന്നു അദ്ദേഹം വിളിച്ചുപറഞ്ഞതോടെ കോടതിമുറിയില്‍ ഉണ്ടായിരുന്നവര്‍ സ്‌തംബധരായി. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ഡോക്ടറെ വിളിച്ചുവരുത്തി. പിന്നീട്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബോസ്‌നിയന്‍ യുദ്ധകാലത്തെ അതിക്രമങ്ങളുടെ പേരില്‍ 161 പ്രതികളില്‍ 83 പേരെ കോടതി ശിക്ഷിച്ചിരുന്നു.