Breaking News

Trending right now:
Description
 
Jan 29, 2013

താമ്പായില്‍ കമാണ്ടര്‍ ജോര്‍ജ്ജ് കോരുതിനു വന്‍ സ്വീകരണം നല്‍കി

സജി കരിമ്പന്നൂര്‍, പ്രോട്ട് ന്യൂസ്‌
image
താമ്പാ: ഫ്ലോറിഡായിലെ താമ്പാ നിവാസിയും പ്രശസ്ത സാമൂഹിക, സാംസ്കാരിക, സംഘടനാ നേതാവുമായ ജോര്‍ജ്ജ് കോരുതിനു അന്തിയോഖ്യായിലെ പാത്രിയാര്‍ക്കീസില്‍ നിന്നും ഈയ്യിടെ ലഭിച്ച കമാണ്ടര്‍ പദവിയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുക്കിയ വന്‍ സ്വീകരണ യോഗത്തില്‍ ധാരാളം വന്ദ്യപുരോഹിതരും, സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭാ നേതാവുമാണ് കമാണ്ടര്‍ ജോര്‍ജ്ജ് കോരുത്. ജനുവരി ഇരുപതാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെ വാല്‍റിക്കൊയിലുള്ള ക്നാനായ കമ്മ്യുണിറ്റി സെന്ററില്‍ വച്ചായിരുന്നു സ്വീകരണയോഗം.

റവ. ഫാ. ജോര്‍ജ്ജ് അബ്രാഹം, റവ. ഫാ. സക്കറിയ, റവ. ഫാ. ജോര്‍ജ്ജ് പൗലോസ്‌, റവ. ഫാ. മാത്യൂസ്‌ തൈക്കൂട്ടത്തില്‍, റവ. ഫാ. ജോര്‍ജ്ജു മാളിയേക്കല്‍, മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍, പി. വി. ചെറിയാന്‍, ഡോ. രവീന്ദ്ര നാഥന്‍, ഡോ. മാമ്മന്‍ സി. ജേക്കബ്‌, ഡോ. ബാബു സക്കറിയ,ജയിംസ് ഇല്ലിക്കല്‍, രാജു, രാജന്‍ പടവത്തില്‍, ഡെന്നി ഊരാളില്‍, ജോര്ജീ വര്‍ഗീസ്‌, കെ. കെ. എബ്രഹാം, സ്റ്റീഫന്‍ ലൂക്കോസ്, സല്മോന്‍ മാത്യു, മോനച്ചന്‍ മഠത്തിലേട്ട്, കോരുത് വര്‍ക്കി, ജേക്കബ് മോനിപറമ്പില്‍, സോണി കുളങ്ങര, പത്രോസ് വര്‍ഗീസ്, സാജന്‍ കോരുത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കമാണ്ടര്‍ ജോര്‍ജ്ജ് കോരുത് തനിക്ക് നല്‍കിയ സ്വീകരണത്തിനു നന്ദി അറിയിച്ചുകൊണ്ട് സമുചിതമായി മറുപടി പ്രസംഗം ചെയ്തു.

മാര്‍ ഗ്രിഗോരിയോസ് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളി സണ്ടേ സ്കൂള്‍ ഗായക സംഘം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ബേബി സാറ, ഷേര്‍ളി, പീറ്റര്‍, കരോളിന്‍, ബ്ലെസ്സന്‍ എന്നിവര്‍ സംഗീത കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടെന്സന്‍സ്‌ നൃത്ത സംഘത്തിന്‍റെ വകയായിരുന്നു ഡാന്‍സ് പരിപാടികള്‍. തുഷാര തോമസ്‌, ദിവ്യ കുര്യാക്കോസ്, പീറ്റര്‍ കോരുത് എന്നിവരായിരുന്നു എം. സി. മാര്‍. പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

മാര്‍ ഗ്രിഗോരിയോസ് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരി റവ. ഫാ. ജോര്‍ജ്ജ് അബ്രാഹവും മറ്റു ഇടവകാംഗങ്ങളും, കോരുത് കുടുംബക്കാര്‍ മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.