Breaking News

Trending right now:
Description
 
Nov 29, 2017

രാജ്യാന്തര ചലച്ചിത്രമേളയില്‍ 'എസ്‌ ദുര്‍ഗ' പ്രദര്‍ശിപ്പിച്ചില്ല

image വിവാദ മലയാള സിനിമ എസ്‌ ദുര്‍ഗ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‌ അവഗണന. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ റീജനല്‍ സെന്‍സര്‍ ബോര്‍ഡ്‌ നാടകീയമായി റദ്ദാക്കിയതിനെ തുടര്‍ന്നാണിത്‌. എസ്‌ ദുര്‍ഗ പ്രദര്‍ശിപ്പിക്കാതെ ചലച്ചിത്രമേള സമാപിക്കുകയും ചെയ്‌തു. ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത്‌ കോടതിയലക്ഷ്യമാണെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു. സര്‍ക്കാരിന്‌ ഇഷ്ടപ്പെടാത്ത സിനിമയെടുത്താല്‍ അതു രാജ്യത്തെങ്ങും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തിരുമാനത്തിന്റെ ഭാഗമാണിത്‌. കലാകാരന്റെ സ്വാത്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാനദിവസമെങ്കിലും എസ്‌ ദുര്‍ഗ പ്രദര്‍ശിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ജൂറി തീരുമാനിക്കട്ടെയന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ജൂറി സിനിമ കണ്ടിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കിയ സാഹചര്യത്തിലാണ്‌ നടപടിയെന്നുമാണ്‌ ബന്ധപ്പെട്ടവരുടെ നിലപാട്‌.