Breaking News

Trending right now:
Description
 
Nov 28, 2017

കേരള സംസ്ഥാന ടി.ടി: സബ് ജൂണിയര്‍ ഗേള്‍സില്‍ റീവ അന്ന മൈക്കിള്‍ സ്വര്‍ണം

image കൊച്ചി: കേരള സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്-2017 സബ് ജൂണിയര്‍ ഗേള്‍സ് സിംഗിള്‍സില്‍ ആലപ്പുഴയുടെ റീവ അന്ന മൈക്കിള്‍ സ്വര്‍ണം നേടി. സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ആലപ്പുഴ വൈ.എം.സി.എ-സ്റ്റാഗ് ടേബിള്‍ ടെന്നിസ് അക്കാഡമിയിലാണ് പരിശീലനം നേടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചി ഇടപ്പള്ളി ബ്രാഞ്ച് ഹെഡ് കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി-അനിത ദമ്പതികളുടെ മകള്‍.

സംസ്ഥാനതല റാങ്കിംഗ് സബ് ജൂണിയര്‍ ഗേള്‍സില്‍ റീവ അന്ന മൈക്കിള്‍ നിലവില്‍ ഒന്നാമതാണ്. ഈ സീസണില്‍ പങ്കെടുത്ത ഏഴ് സംസ്ഥാനതല റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ആറെണ്ണത്തില്‍ വിന്നറും ഒന്നില്‍ റണ്ണറപ്പുമായിരുന്നു. അഖിലേന്ത്യാ തലത്തിലുള്ള നാല് സോണല്‍ റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ക്വാളിഫൈ ചെയ്തു.

സി.ബി.എസ്.ഇ ഇന്റര്‍ സ്‌കൂള്‍ ക്ലസ്റ്റര്‍ അണ്ടര്‍ 14 ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു. എന്നാല്‍ ഗാസിയാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ വരെയെത്തിയ റീവയോട് തുടക്കം മുതല്‍ വീണ്ടും കളിക്കണമെന്നു സംഘാടകര്‍ തെറ്റായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിജയ സാധ്യത നഷ്ടപ്പെട്ടതു വിവാദമായിരുന്നു.