Breaking News

Trending right now:
Description
 
Nov 28, 2017

ചലച്ചിത്രതാരം തൊടുപുഴ വാസന്തി അന്തരിച്ചു

image കാന്‍സര്‍രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ചലച്ചിത്രതാരം തൊടുപുഴ വാസന്തി (65) അന്തരിച്ചു. വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനിടെയാണ്‌ തൊണ്ടയില്‍ കാന്‍സര്‍രോഗം ബാധിച്ചത്‌. 450ലേറെ ചിത്രങ്ങളില്‍ വാസന്തി അഭിനയിച്ചു. 1979-ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്‌ത നവോദയയുടെ ചെന്നായ്‌ വളര്‍ത്തിയ ആട്ടിന്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്‌. കടത്തനാട്ട്‌ മാക്കം, ആലോലം, കണ്ണപ്പനുണ്ണി, ഒരു വടക്കന്‍വീരഗാഥ, അടിയൊഴുക്കുകള്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലും വാസന്തി ശ്രദ്ധേയമായ വേഷമിട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ നായകനായ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ല്‍ ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ ലഭിച്ചു. ഒട്ടേറെ സീരിയലുകളിലും വാസന്ത അഭിനയിച്ചിട്ടുണ്ട്‌.