Breaking News

Trending right now:
Description
 
Nov 28, 2017

മോശം പരാമര്‍ശം: വനിതാ ഡപ്യൂട്ടി കലക്ടറോട്‌ എംഎല്‍എ മാപ്പുപറഞ്ഞു

image വനിതാ ഡെപ്യൂട്ടി കലക്ടര്‍ എസ്‌.ജെ.വിജയയെ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതോടെ പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ മാപ്പുപറഞ്ഞു തലയൂരി. നെയ്യാറ്റിന്‍കരയില്‍ ക്വാറി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ദുരിതാശ്വാസ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ വനിതാ ഡെപ്യൂട്ടി കലക്ടറെ എടീ, പോടി എന്നുവിളിച്ച്‌ പരസ്യമായി അധിക്ഷേപിച്ചതാണ്‌ വിവാദമായത്‌. ഒരുലക്ഷം രൂപ വാങ്ങിച്ചുകൊടുക്കാമെന്നു പറയാന്‍ നീ ആരാടീ തുടങ്ങിയ പദപ്രയോഗങ്ങളാണ്‌ എംഎല്‍എ നടത്തിയത്‌. എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ്‌ മാപ്പുപറയാന്‍ തയാറാവുകയായിരുന്നു. ഇന്നലെ കലക്ടര്‍ വിളിച്ച യോഗത്തിലും അതിനു മുമ്പ്‌ ഫോണില്‍ വിജയയെ നേരിട്ടുവിളിച്ചുമാണ്‌ ഖേദം അറിയിച്ചത്‌. ക്ഷോഭിച്ചു സംസാരിച്ചു എ്‌ന്നതു വാസ്‌തവാണ്‌. മോശം വാക്കുകള്‍ ഉപയോഗിച്ചതില്‍ ഖേദമുണ്ട്‌ എംഎല്‍എ ഖേദപ്രകടനത്തില്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ എംഎല്‍എയോടു വിശദീകരണം തേടിയിരുന്നു.