Nov 27, 2017
നെല്‍ പീറ്റേഴ്സ് മിസ് സൗത്ത് ആഫ്രിക്ക
2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമിലെ നെല്‍
പീറ്റേഴ്സിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ്
ഹോളിവുഡ് കാസിനോ തിയറ്ററിലാണ് മത്സരം സംഘടിപ്പിച്ചത്. 22 വയസാണ് നെല്‍
പീറ്റേഴ്സിന്റെ പ്രായം. ബിസിനസ് മാനേജ്മെന്റിന് പഠിക്കുകയാണ്. ഫൈനല്‍
റൗണ്ടില്‍ 13 സുന്ദരികളാണ് ഉണ്ടായിരുന്നത്. കൊളംബിയയുടെ ലൗറ ഗോണ്‍സലാസ്
രണ്ടാംസ്ഥാനവും ജമൈക്കയുടെ ഡേവിന ബെനറ്റ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.