Breaking News

Trending right now:
Description
 
Nov 26, 2017

സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

image തൃശൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ത്തില്‍ പരുക്കേറ്റ്‌ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്‌പമംഗലം സ്വദേശി സതീശന്‍ (51) ആണ്‌ മരിച്ചത്‌. സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. കഴിഞ്ഞദിവസം വൈകിട്ട്‌ കയ്‌പമംഗലത്ത്‌ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ്‌ സതീശന്‌ പരുക്കേറ്റത്‌. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ സതീശന്റെ മരണം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി.