Breaking News

Trending right now:
Description
 
Nov 26, 2017

മന്ത്രിക്കൊപ്പം ക്രിമിനല്‍കേസുകളിലെ പ്രതിയുടെ ചിത്രം സമൂഹമാധ്യമത്തില്‍

image പാലക്കാട്ട്‌ സിപിഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ്‌ തിരയുന്ന സിപിഎം നേതാവ്‌ മനോമോഹന്‍ മന്ത്രി തോമസ്‌ ഐസക്കിനൊപ്പം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍. സംഭവം വിവാദമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞില്ല. സിപിഎം തിരുിറ്റക്കോട്‌ ലോക്കല്‍കമ്മിറ്റിയംഗവും ചാലിശേരി സ്വദേശിയുമാണ്‌ മനോമോഹന്‍. കഴിഞ്ഞ 23നു മന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മനോമോഹനന്‍ പോയിരുന്നു. മന്ത്രിക്കൊപ്പം ഇരിക്കുന്ന ഫോട്ടോ എടുത്ത മനോമോഹന്‍ ചിത്രങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌തു. ഒരു സ്‌കൂളിലെ പിടിഎ പ്രസിഡന്റുകൂടിയായ മനോമോഹന്‍ അധ്യാപകര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത്‌ പോയി മടങ്ങുവഴിയാണ്‌ മന്ത്രിയെ സന്ദര്‍ശിച്ചത്‌. സമൂഹമാധ്യമങ്ങളില്‍ ചിത്രം കണ്ട ചിലര്‍ കമന്റ്‌ ചെയ്‌തത്‌ ഇങ്ങനെയാണ്‌-താങ്കള്‍ക്കൊപ്പം ഇരിക്കുന്നയാള്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്‌. സിപിഐ നേതാവ്‌ ഇഞ്ചിരിവളപ്പില്‍ ഹംസയെ ബൈക്കിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനും മനോമോഹന്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളായി പൊലീസ്‌ കേസ്‌ എടുത്തിരുന്നു. വീടുകയറി ആക്രമണം, വാഹനം തകര്‍ക്കല്‍ കേസുകളിലും പ്രതിയാണ്‌ ഇയാള്‍.