Breaking News

Trending right now:
Description
 
Nov 26, 2017

ഫൊക്കാനോ 2018 കണ്‍വന്‍ഷന്‍; മലയാളിയുടെ മാമാങ്കത്തിന്‌ കൗണ്ട്‌ ഡൗണ്‍ തുടങ്ങി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ്‌ കാസിനോയില്‍ 2018 ജൂലൈ നാലു മുതല്‍ ഏഴുവരെ നടക്കുന്ന ഫൊക്കാനോ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നും കേരളത്തില്‍നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കാന്‍ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2018ലെ ജനറല്‍ കണ്‍വന്‍ഷന്‌ ഫിലാഡല്‍ഫിയയിലെ പമ്പയും മറ്റു മലയാളി സംഘടനകളുംകൂടിയാണ്‌ ആതിഥ്യം വഹിക്കുന്നത്‌. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയില്‍ നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. കണ്‍വന്‍ഷന്‌ മുന്നോടിയായി കണ്‍വന്‍ഷന്‍ കിക്കോഫ്‌ തുടങ്ങാനായി. ഏര്‍ലി ബോര്‍ഡ്‌ റജിസ്‌ട്രേഷന്‍ ജനുവരി 31ന്‌ തീരുമെന്നും അതിനുശേഷം റജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ റജിസ്‌ട്രേഷന്‍ ഫീസ്‌ കൂടുവാന# സാധ്യതയുണ്ട്‌. ജനുവരി 31വരെ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍തന്നെ മുറികള്‍ ലഭിക്കുമെന്ന്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറള്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, എക്‌സി. വൈസ്‌പ്രസിഡന്റ്‌ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.