Breaking News

Trending right now:
Description
 
Nov 25, 2017

സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഉമാങ്‌ ആപ്പ്‌ പുറത്തിറക്കി

image സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉമാങ്‌ (യൂണിഫൈഡ്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ്‌ ഗവേണന്‍സ്‌) ആപ്പ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഇലക്ട്രോണിക്‌, ഐടി മന്ത്രാലയവും ദേശീയ ഇ ഗവേണന്‍സ്‌ ഡിവിഷനും ചേര്‍ന്നാണ്‌ ആപ്പ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. നിലവില്‍ നൂറോളം സേവനങ്ങള്‍ ലഭ്യമാണ്‌. ഭാരത്‌ ബില്‍ പേയ്‌മെന്റ്‌ സിസ്റ്റം തുടങ്ങിയ സേവനങ്ങളും ആപ്പില്‍ ഉപയോഗിക്കാം. ഉമാങ്‌ ആപ്പില്‍ ആധാര്‍കാര്‍ഡ്‌ ബന്ധിപ്പിച്ചവര്‍ക്ക്‌ കരം അടയ്‌ക്കാന്‍ എളുപ്പമാണ്‌. പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കാനും പുതുക്കാനുമുള്ള സൗകര്യമുണ്ട്‌. ഗ്യാസ്‌ ബുക്ക്‌ ചെയ്യാം. വിളകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ എടുക്കാം. പരീക്ഷാഫലം അറിയാനാവും. ഇ ബുക്കുകള്‍ വായിക്കാം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്‌. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ 13 ഭാഷകളില്‍ ആപ്പ്‌ പ്രവര്‍ത്തിക്കും.