Breaking News

Trending right now:
Description
 
Nov 25, 2017

ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ്‌ ചാണ്ടി സുപ്രീംകോടതിയില്‍

image നിലം നികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാകലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്‌ മുന്‍മന്ത്രി തോമസ്‌ ചാണ്ടി എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. കായല്‍ കയ്യേറ്റത്തിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്നും കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. മന്ത്രിയായിട്ടല്ല, വ്യക്തിയെന്ന നിലയിലാണു താന്‍ ആലപ്പുഴ കലക്ടറുടെ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തത്‌. പൊതുരംഗത്തുള്ള തന്റെ സല്‍പേരിനു ദോഷമുണ്ടാകുന്നതു വ്യക്തമാക്കാന്‍ മാത്രമാണ്‌ മന്ത്രിയും എംഎല്‍എയുമാണെന്നു റിട്ട്‌ ഹര്‍ജിയില്‍ പറഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.