Breaking News

Trending right now:
Description
 
Nov 22, 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം ഇന്നു സമര്‍പ്പിക്കും

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ നടന്‍ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണസംഘം ഉച്ചയോടെ സമര്‍പ്പിക്കും. അങ്കമാലി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ദിലീപ്‌ എട്ടാംപ്രതിയാണ്‌. കേസില്‍ നേരത്തെ കുറ്റപത്രം നല്‍കിയതിനാല്‍ ഇപ്പോള്‍ അനുബന്ധ കുറ്റപത്രമാണ്‌ നല്‍കുന്നത്‌. 11 പേരെ പ്രതിയാക്കിയാണ്‌ കുറ്റപത്രം തയാറാക്കിയിട്ടുള്ളത്‌. ആ്‌ക്രമണത്തിന്‌ നേതൃത്വം നല്‍കിയ പള്‍സര്‍സുനിയാണ്‌ ഒന്നാംപ്രതി. ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ്‌ തീരുമാനിച്ചിരുന്നുവെങ്കിലും നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഇതില്‍നിന്നു പിന്തിരിയുകയായിരുന്നു. 650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിനുവേണ്ടിയാണെന്നു സ്ഥാപിക്കുന്നുണ്ട്‌. മുന്നൂറിലേറെ സാക്ഷിമൊഴികളും നാനൂറിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. ഇതിനിടെ കഴിഞ്ഞദിവസം വിദേശത്തുപോകാന്‍ ജാമ്യംനേടിയ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുമെന്നാണ്‌ സൂചന.