Breaking News

Trending right now:
Description
 
Nov 22, 2017

എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്‌

image ഫോണ്‍കെണിയില്‍ കുടുങ്ങി പുറത്തായ മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‌ വീണ്ടും തിരികെ എത്തുന്നതില്‍ തടസമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. മംഗളം ടിവി ചാനല്‍ ഫോണ്‍ കെണി കേസില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ശശീന്ദ്രനെതിരെ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ്‌ കമ്മീഷന്‍ കണ്ടെത്തിയത്‌. ശശീന്ദ്രനെതിരെ ശുപാര്‍ശകളുണ്ടെന്നു ചില മാധ്യമങ്ങളില്‍ മാത്രമാണ്‌ വാര്‍ത്ത കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ചശേഷം ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയതായി ആരംഭിച്ച ചാനലിന്റെ വാണിജ്യ താല്‍പര്യമായിരുന്നു എ.കെ.ശശീന്ദ്രനെ കുടുക്കിയതിനു പിന്നിലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്‌തതിലൂടെ ചട്ടം ലംഘിച്ച ചാനലിന്റെ ലൈസന്‍സ്‌ റദ്ദാക്കണം. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട്‌ ചെയ്യണം. വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനായി വ്യക്തമായ മാര്‍ഗരേഖ കൊണ്ടുവരണം. ഈ വാര്‍ത്തയിലൂടെ ഖജനാവിനുണ്ടായ നഷ്ടം ചാനലില്‍നിന്നു ഈടാക്കണം തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്‌.