Breaking News

Trending right now:
Description
 
Nov 22, 2017

കൊച്ചിയില്‍ ആളില്ലാ വിമാനം തകര്‍ന്നുവീണു

image കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം നിരീക്ഷണ പറക്കലിനിടെ വില്ലിങ്‌ഡന്‍ ദ്വീപില്‍ തകര്‍ന്നുവീണു. ഇസ്രയേല്‍ നിര്‍മിത സെര്‍ച്ചര്‍ വിമാനമാണു യന്ത്രത്തകരാര്‍മൂലം അപകടത്തില്‍പെട്ടത്‌. കൊച്ചിയിലെ നാവിക വിമാനത്താവളമായ ഐഎന്‍എസ്‌ ഗരുഡയില്‍നിന്നു പറന്നുയര്‍ന്നു ഉടന്‍ തകര്‍ന്നുവീഴുകയായിരുന്നു. ദ്വീപിലെ സ്വകാര്യ ഇന്ധന സംഭരണശാലയ്‌ക്കു മുകളിലാണ്‌ വീണത്‌. ടാങ്കിനുള്ളില്‍ ഇന്ധനമില്ലായിരുന്നു. അതല്ലായെങ്കില്‍ വന്‍ അപകടം ഉണ്ടായേനെ. സംഭവസമയത്ത്‌ ജീവനക്കാര്‍ ആരും ഇന്ധനടാങ്കിനു സമീപം ഇല്ലായിരുന്നു. സംഭവം സംബന്ധിച്ച്‌ നാവികസേന അന്വേഷണം ആരംഭിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയില്‍ എത്തുന്നതിനു തൊട്ടുമുമ്പുണ്ടായ അപകടത്തിനു പിന്നിലെ സുരക്ഷാവീഴ്‌ചയെക്കുറിച്ച്‌ കേന്ദ്ര, സംസ്ഥാന ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്‌. തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ നിരീക്ഷണത്തിനു ഉപയോഗിക്കുന്ന 'സെര്‍ച്ചര്‍' നാവികസേനയുടെ അവിഭാജ്യഘടകമാണെന്നും എന്‍ജിന്‍ തകരാറാണ്‌ അപകടം ഉണ്ടാക്കിയതെന്ന്‌ സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. സാധാരണവിമാനത്തേക്കാള്‍ ഭാരം കുറവാണ്‌ സെര്‍ച്ചറിന്‌.