Breaking News

Trending right now:
Description
 
Nov 22, 2017

യോഗിയുടെ യോഗത്തിനെത്തിയ യുവതിയുടെ പര്‍ദ പൊലീസ്‌ അഴിച്ചെടുത്തു

image ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുസ്ലീം യുവതിയുടെ പര്‍ദ പൊലീസുകാര്‍ ബലമായി നീക്കി. ബിജെപി പ്രവര്‍ത്തകയായ സയ്‌റയ്‌ക്കാണ്‌ ഈ ദുരനുഭവം. തലയില്‍ കാവി ഷാള്‍ ഇട്ടാണ്‌ സയ്‌റ ഇരിപ്പിടത്തില്‍ എത്തിയത്‌. കസേരയില്‍ ഇരുന്നയുടന്‍ ഷാള്‍ മാറ്റി. ഇതു പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍തന്നെ വനിതാ പൊലീസ്‌ അടുത്തെത്തുകയും പര്‍ദ നീക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിര്‍വാഹമില്ലാതെ സയ്‌റ പര്‍ദ അഴിച്ചുമാറ്റുകയും ചെയ്‌തു. പര്‍ദയുടെ അടിയിലായി ധരിച്ചിരുന്ന സാരിയിലാണ്‌ സയ്‌റ പിന്നീട്‌ ചടങ്ങില്‍ പങ്കെടുത്തത്‌. പൊലീസിന്റെ നിര്‍ദേശപ്രകാരം സയ്‌റ പര്‍ദ അഴിച്ചുമാറ്റുന്നത്‌ മാധ്യമപ്രവര്‍ത്തകന്‍ കാമറയില്‍ പകര്‍ത്തിയതോടെ സംഭവം വിവാദമാവുകയും ചെയ്‌തു.