Breaking News

Trending right now:
Description
 
Nov 22, 2017

ഗുജറാത്ത്‌ ബിജെപിയില്‍ കലാപം

image ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ പടിവാതുക്കല്‍ എത്തിയപ്പോഴേക്കും ബിജെപിയില്‍ കലാപം. മുതിര്‍ന്ന നേതാവും മുന്‍ എന്‍പിയുമായ കാഞ്ചി ഭായി പട്ടേലും മകന്‍ സുനിലും ബിജെപിയില്‍നിന്നു രാജിവച്ചു. സീറ്റ്‌ നിക്ഷേധിച്ചതിനെ തുടര്‍ന്നാണ്‌ രാജി. സ്വതന്ത്ര്യസ്ഥാാര്‍ഥിയായി മത്സരിക്കാനും തീരുമാനിച്ചു. ഗാണ്ഡെവി മണ്ഡലത്തില്‍നിന്നാണ്‌ സുനില്‍ ജനവിധി തേടുന്നത്‌. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ അടുത്ത ബന്ധുവും മുന്‍ മന്ത്രിയുമായ വസുബെന്‍ ത്രിവേദിയെയും മുന്‍ മന്ത്രി ഐ.കെ.ജഡേജയെയും പട്ടികയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌. ഇവരും പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. മുതിര്‍ന്ന എംപിമാരായ പ്രഭാത്‌ സിങ്‌ ചൗഹാനും ലീലാധര്‍ വഗേലയും മക്കള്‍ക്കു സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചു രംഗത്തുണ്ട്‌. ദലിത്‌ നേതാവ്‌ ജേതഭായ്‌ സോളങ്കിയും പ്രാദേശിക പിന്തുണ ഏറെയുള്ള നാലു നേതാക്കളും അടുത്തിടെ പാര്‍ട്ടിവിട്ടിരുന്നു. ബിജെപി വിമതര്‍ക്കു സീറ്റ്‌ നല്‍കുമെന്ന ശിവസേനയുടെ നിലപാടും ബിജെപിക്കു തലവേദനസൃഷ്ടിച്ചിട്ടുണ്ട്‌. പട്ടേല്‍, ദലിത്‌ സമുദായങ്ങള്‍ എതിരായതോടെ പ്രതിരോധത്തിലായ പാര്‍ട്ടിയെ നേതാക്കളുടെ രാജി കൂടുതല്‍ ദുര്‍ബലപ്പെടുത്തും.