Breaking News

Trending right now:
Description
 
Jan 29, 2013

സൗദിയില്‍ സ്വദേശിവല്‍ക്കരണം: ഇന്ത്യക്കാര്‍ ദുരിതത്തില്‍, ഇഖാമ നിരക്ക്‌ കുത്തനെ കൂട്ടി .

image
.
സൗദിയില്‍ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കുന്നതിന്റെ നിരക്ക്‌ സൗദി മന്ത്രി സഭ കുത്തനെ കൂട്ടി. 2400 റിയാല്‍ ഈടാക്കാനാണ്‌ പുതിയ തീരുമാനം. ഇനി പ്രതിവര്‍ഷം 35000 രൂപയാണ്‌ സാധാരണ തൊഴിലാളി നല്‌കേണ്ടി വരുക. അതായത്‌ മണലാരിണ്യത്തില്‍ കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന പണം മുഴുവന്‍ ഇഖാമയായി കൊടക്കേണ്ടി വരും തൊഴിലാളികള്‍ക്ക്‌. സ്വദേശിവല്‍ക്കരണത്തിന്റെ പേരിലാണ്‌ ഈ നീക്കം


. വിദേശ തൊഴിലാളികളെ ജോലിയ്‌ക്ക്‌ വയ്‌ക്കുന്നത്‌ കുറയ്‌ക്കാനാണ്‌ ഈ എക്‌സ്‌പാറ്റ്‌ ഫി. ഇതിന്റെ ഫലമായി 20ലക്ഷത്തോളം ഇന്ത്യക്കാര്‍ തങ്ങള്‍ മണലാരിണ്യത്തില്‍ കഷ്ടപ്പെട്ട്‌ സമ്പാദിക്കുന്ന പണം മുഴുവന്‍ അറബിയ്‌ക്ക്‌ തിരിച്ചു നല്‌കേണ്ടിവരും. 

തൊഴിലാളികള്‍ അനുവാദമില്ലാതെ ഒളിച്ചോടിപോയി എന്നു കാണിച്ച്‌ വിസ ഹുറൂബ്‌ ആക്കുന്ന രീതിയും സ്‌പോണ്‍സര്‍മാര്‍ സാധാരണമാക്കിയിരിക്കുകയാണെന്ന്‌ പറയുന്നു.
സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുവാന്‍ സ്ഥാപനങ്ങളെ വിവിധ വിഭാഗമായി തരം തിരിക്കുന്ന രീതി നടപ്പിലാക്കുന്നതോടെ വിദേശ  നാടു വിടുന്നതാവും ഉത്തമം.
ഇന്ത്യയ്‌ക്ക്‌ വിദേശനാണ്യം തേടി തന്ന അറബ്‌ വസന്തം കൊഴിഞ്ഞുവെന്നാണ്‌ പൊതുവേയുള്ള നിരീക്ഷണം. സൗദി അവരുടെ പുതിയ തലമുറയ്‌ക്ക്‌ തൊഴില്‍ നല്‌കാന്‍ കാര്യമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ കാര്യമായ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഭാരതീയ പ്രവാസിസംഗമം കോടികള്‍ പൊടിച്ച്‌ അവസാനിച്ചത്‌. വിദേശ തൊഴിലാളികള്‍ തിരിച്ചെത്തിയാല്‍ അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായി ഉണ്ടാകുന്നില്ല.
കഴിഞ്ഞവര്‍ഷം തന്നെ തൊഴില്‍ പ്രശ്‌നം മൂലം യുഎ ഇ 130ഇന്ത്യക്കാരാണ്‌ ആത്മഹത്യ ചെയ്‌തതെന്നാണ്‌ കണക്ക്‌.
ഇത്ര അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടി വരുമ്പോഴും
പലരും രാജ്യംവിടാന്‍ ഒരുക്കമാകുന്നില്ലന്നാതാണ്‌ വാസ്‌തവം. 2008യില്‍പൊതുമാപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ 35,000 ഇന്ത്യക്കാര്‍ ഇത്‌ പ്രയോജനപ്പെടുത്തിയപ്പോള്‍ ഇത്തവണ വെറും 2000 പേരാണ്‌ പൊതു മാപ്പ്‌ ഉപയോഗപ്പെടുത്തി നാട്ടിലേയ്‌ക്ക്‌ മടങ്ങാന്‍ തയാറായത്‌. 

എന്തായാലും രാജ്യം ഒരുങ്ങിയിരുന്നില്ലെങ്കില്‍,പരിഹാരം കണ്ടെത്താന്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം കാര്‍ഷിക ആത്മഹത്യപോലെ പ്രവാസി ആത്മഹത്യകള്‍ക്ക്‌ സാക്ഷിയാകേണ്ടി വരും. കൂടാതെസൗദിയില്‍ കൂട്ടത്തോടെ നഴ്‌സുമാരെ പിരിച്ചുവിടുകയാണ്‌. രാജ്യം കരുതിയിരിക്കുക
കൊട്ടിഘോഷിച്ച്‌ നടന്ന പ്രവാസി സംഗമത്തില്‍ മന്ത്രിമാര്‍ അറിയാതെ പോയെന്ന്‌ നടിച്ച ഇത്തരം സംഗതികള്‍ സംഗമത്തിലെ ചര്‍ച്ച വിഷയമാണോ എന്നറിയില്ല