Breaking News

Trending right now:
Description
 
Nov 21, 2017

ചലച്ചിത്രമേളയില്‍ എസ്‌. ദുര്‍ഗ പ്രദര്‍ശിപ്പിക്കാം

image ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മലയാള സിനിമ എസ്‌. ദുര്‍ഗ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഐഎഫ്‌എഫ്‌ഐയില്‍നിന്നു എസ്‌.ദുര്‍ഗയെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്‌ത്‌ സംവിധായകന്‍ സനല്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ പ്രദര്‍നാനുമതി. സംവിധായകന്‌ സ്വാഭാവിക നീതി നിക്ഷേധിച്ചെന്ന്‌ കോടതി വിലയിരുത്തി. നവംബര്‍ എട്ടുവരെ നടക്കുന്ന മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ജൂറി അനുവദിച്ചിരുന്നു. എന്നാല്‍ അനുമതി മറികടന്നു സിനിമയെ ഒഴിവാക്കിയെന്നായിരുന്നു സംവിധായകന്റെ ആരോപണം. സെന്‍സര്‍ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമയില്‍ അശ്ലീല രംഗങ്ങള്‍ ഇല്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണ്‌ സര്‍ക്കാര്‍ നടപടിസ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. സെക്‌സി ദുര്‍ഗയെന്നായിരുന്നു സിനിമയുടെ ആദ്യപേര്‌. പിന്നീട്‌ സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന്‌ എസ്‌.ദുര്‍ഗയെന്നു പേരുമാറ്റുകയായിരുന്നു.