Breaking News

Trending right now:
Description
 
Nov 21, 2017

ദിലീപിന്‌ വിദേശത്ത്‌ പോകുന്നതിന്‌ കോടതിയുടെ അനുമതി

image നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാവസ്ഥയില്‍ ഇളവ്‌ അനുവദിച്ച ഹൈക്കോടതി വിദേശത്ത്‌ പോകുന്നതിന്‌ അനുമതി നല്‍കി. ആറുദിവസത്തേക്ക്‌ ദുബായില്‍ പോകുന്നതിനാണ്‌ ജാമ്യാവസ്ഥയില്‍ ഇളവ്‌ അനുവദിച്ചിരിക്കുന്നത്‌. വിദേശത്തെ വിലാസം ദിലീപ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ദേ പുട്ട്‌ ഹോട്ടല്‍ ശൃംഖലയുടെ ദുബായിലെ ശാഖ ഉദ്‌ഘാടനത്തിന്‌ പങ്കെടുക്കാനാണ്‌ ദിലീപ്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി തേടിയത്‌. അതേസമയം ദിലീപ്‌ ജാമ്യത്തില്‍ ഇറങ്ങിയശേഷം സാക്ഷികളെ സ്വാധീനിച്ചുവെന്നും വിദേശത്ത്‌ പോകുന്നത്‌ വീണ്ടും സ്വാധീനിക്കാന്‍ ഇടയാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം ദിലീപിന്റെ അഭിഭാഷകന്‍ പൂര്‍ണമായും നിഷേധിച്ചു. ദിലീപ്‌ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു പ്രതിഭാഗം വാദിച്ചു. നാലുമുതല്‍ ഏഴുദിവസം വരെ ഇളവു നല്‍കണമെന്നും കോടതി നിര്‍ദേശിക്കുന്ന ഏതു നിബന്ധനയും പാലിക്കുമെന്നും ദിലീപ്‌ കോടതിയെ അറിയിച്ചു. 29നാണ്‌ ഉദ്‌ഘാടന ചടങ്ങ്‌.