Breaking News

Trending right now:
Description
 
Nov 21, 2017

ഗോവ ചലച്ചിത്രമേളയ്‌ക്കു തുടക്കമായി

image ഗോവ ചലച്ചിത്രമേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം. ബോളിവുഡ്‌ താരം ഷാറൂഖ്‌ ഖാന്‍ മേള ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ പനോരമ വിഭാഗത്തിനു നടി ശ്രീദേവി തുടക്കംകുറിച്ചു. ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ്‌ മജീദിയുടെ-ബിയോണ്ട്‌ ദ്‌ ക്ലൗഡ്‌സ്‌ ആയിരുന്നു ഉദ്‌ഘാടന ചിത്രം. 28നു മേള സമാപിക്കും. സനല്‍കുമാര്‍ ശശിധരന്റെ 'എസ്‌.ദുര്‍ഗ', മറാത്തി ചിത്രം 'ന്യൂഡ്‌' എന്നിവയെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്നു ഒഴിവാക്കിയതിനു പിന്നാലെ ലോക സിനിമാ വിഭാഗത്തിലേക്കു പാക്കിസ്ഥാനില്‍നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായ 'സാവന്‍' എന്ന ചിത്രത്തിനും അനുമതി നിഷേധിച്ചു. 'പത്മാവതി' വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുവിഭാഗം മേള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തി.