Breaking News

Trending right now:
Description
 
Nov 21, 2017

റോഡരുകില്‍ മന്ത്രി മൂത്രമൊഴിച്ചത്‌ വിവാദമായി

image മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി റാം ഷിന്‍ഡെ റോഡരുകില്‍ മൂത്രമൊഴിച്ച സംഭവം വിവാദമായി. ജലസംരക്ഷണ പദ്ധതി അവലോകനത്തിനായി സംസ്ഥാനത്ത്‌ പര്യനം നടക്കുന്നതിനിടെയാണ്‌ റോഡരുകില്‍ മൂത്രമൊളിക്കേണ്ടിവന്നത്‌. പിടിച്ചാല്‍ കിട്ടാതെ വന്നപ്പോള്‍ റോഡരുകില്‍തന്നെ ശരണം തേടേണ്ടിവന്നത്‌ ഇത്രവലിയ പുലിവാലു പിടിക്കേണ്ടിവരുമെന്നു അദ്ദേഹം കരുതിയില്ല. ഇതിന്റെ വീഡിയോ ലോക ശുചിമുറി ദിനമായ ഞായറാഴ്‌ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ജനങ്ങളെ ശുചിമുറി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുമ്പോഴാണ്‌ മന്ത്രിതന്നെ അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത്‌. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.