Breaking News

Trending right now:
Description
 
Nov 21, 2017

ഉപരാഷ്ട്രപതി ഇന്നു കൊച്ചിയില്‍

image ഉപരാഷ്ട്രപദവി ഏറ്റെടുത്തശേഷം വെങ്കയ്യ നായിഡു ആദ്യ കേരളസന്ദര്‍ശനത്തിനായി ഇന്നു കൊച്ചിയില്‍ എത്തും. നാവിക വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്‌ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന്‌ അദ്ദേഹം ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കും. ഇന്നും നാളെയുമായി കൊച്ചിയിലെ മൂന്നുപരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്‌ക്ക്‌ 12.05നു കൊച്ചിയിലെത്തുന്ന ഉപരാഷ്ട്രപതി വൈകിട്ടു നാലിനു ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ ഫിഷറീസ്‌ ആന്‍ഡ്‌ അക്വാകള്‍ചര്‍ ഫോറം ഉദ്‌ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന്‌ കടവന്ത്ര രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. 10.45നു ഹോട്ടല്‍ താജ്‌ ഗേറ്റ്‌ വേയില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. 12.30നു നാവിക വിമാനത്താവളത്തില്‍നിന്നു മടങ്ങും.