Breaking News

Trending right now:
Description
 
Nov 21, 2017

ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍; കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു

image ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയരഞ്‌ന്‍ ദാസ്‌ മുന്‍ഷി (72) അന്തരിച്ചു. തിങ്കളാഴ്‌ച ഉച്ചയ്‌ക്കു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ മസ്‌തിഷ്‌കാഘാതം ബാധിച്ചതോടെ ഒമ്പതുവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. 2008-ല്‍ ഡോ.മന്‍മോഹന്‍സിങിന്റെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ മന്ത്രിയായിരിക്കെയാണ്‌ ദാസ്‌ മുന്‍ഷിക്ക്‌ ഹൃദയാഘാതമുണ്ടായത്‌. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതിനാല്‍ ഓര്‍മയും നഷ്ടമായിരുന്നു. ചികിത്സയുടെ ഭാഗമായി ജര്‍മനിയിലെ ഡസല്‍ ഡോള്‍ഫില്‍ കൊണ്ടുപോയി വിത്തുകോശ ചികിത്സയും നടത്തിയിരുന്നു. 2009-ല്‍ റായ്‌ഗഞ്ചില്‍നിന്നു ലോക്‌സഭാംഗമായി. കേന്ദ്രമന്ത്രിയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റുമായിരുന്ന ദാസ്‌ മുന്‍ഷി മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനുമായിരുന്നു. നോവലിസ്‌റ്റ്‌, കവി എന്നീ നിലകളും ശ്രദ്ധനേടി. എഐസിസി ആസ്ഥാനത്തു പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.