Breaking News

Trending right now:
Description
 
Jan 28, 2013

30 തകര്‍ന്ന അസ്ഥികളോടെ ജനിച്ച പെണ്‍കുട്ടിക്ക്‌ രോഗമുക്തി

image ബ്രിട്ടനില്‍ 30 തകര്‍ന്ന അസ്ഥികളോടെ ജനിച്ച മില്ലി സിമ്പ്‌സണ്‍ എന്ന പെണ്‍കുട്ടി രോഗത്തില്‍ നിന്നും മുക്തി നേടുന്നു. രണ്ടു വര്‍ഷം മുമ്പ്‌ ചെഷയറിലാണ്‌ അപൂര്‍വയിനം രോഗം ബാധിച്ച ഈ കുഞ്ഞിന്റെ ജനനം. പ്രസവസമയത്ത്‌ മാതാവായ സിമ്പ്‌സണ്‍ അനങ്ങിയപ്പോഴൊക്കെ കുട്ടിയുടെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. മിക്ക അസ്ഥികളും തകര്‍ന്നതിനാല്‍ കുട്ടി അതിജീവിക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ കരുതിയിരുന്നില്ല. മില്ലിയെ മാതാവിന്റെ വയറ്റില്‍ വച്ച്‌ നശിപ്പിക്കാനുള്ള ഡോക്‌ടര്‍മാരുടെ പദ്ധതിയോട്‌ സിമ്പ്‌സണ്‍ യോജിച്ചിരുന്നില്ല. താന്‍ കുട്ടിക്ക്‌ ജനിക്കുവാന്‍ അവസരം നല്‍കുമെന്നായിരുന്നു സിമ്പ്‌സണിന്റെ പ്രതികരണം. ജനിച്ചതിനു ശേഷം മില്ലിക്കു വളരെയേറെ ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. ദിവസേന നല്‍കി വരുന്ന കാല്‍സ്യം ചികിത്സ പെണ്‍കുട്ടിയില്‍ മാറ്റമുണ്ടാക്കുന്നുണ്ട്‌. ഡോക്‌ടര്‍മാരേ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ മകളുടെ വളര്‍ച്ചയെന്നാണ്‌ മില്ലിയുടെ രണ്ടാം പിറന്നാള്‍ സമയത്ത്‌ സിമ്പ്‌സണ്‍ പറഞ്ഞത്‌.