Breaking News

Trending right now:
Description
 
Nov 20, 2017

സിസ്‌റ്റര്‍ റാണിമരിയയുടെ മാതൃ ഇടവകയെ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

image വാഴ്‌ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ മാതൃ ഇടവകയായ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ്‌ തോമസ്‌ പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണ്‌ പ്രഖ്യാപനം നടത്തിയത്‌. എറണാകുളം അതിരൂപതയിലെ തീര്‍ഥാടന കേന്ദ്രമായിരിക്കും ഇനി പുല്ലുവഴി സെന്റ്‌ തോമസ്‌ പള്ളി. ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങില്‍ സാക്ഷികളായി. തിരുശേഷിപ്പ്‌ പ്രയാണത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. പള്ളിയോടു ചേര്‍ന്ന്‌ റാണി മരിയ മ്യൂസിയവുമുണ്ട്‌. റാണിമരിയയുടെ ബാല്യം, വിദ്യാഭ്യാസം, പ്രേക്ഷിത പ്രവര്‍ത്തനം, രക്തസാക്ഷിത്വം എന്നിവ വിവരിക്കുന്ന മ്യൂസിയത്തില്‍ സിസ്റ്റര്‍ ഉപയോഗിച്ചിരുന്ന ചില വസ്‌തുക്കളും സൂക്ഷിച്ചിട്ടുണ്ട്‌.