Nov 20, 2017
വിമാനയാത്രക്കാരന്റെ അരയില്‍ ഒട്ടിച്ചുവച്ച ലഹരിമരുന്ന് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യുവാവിന്റെ അരയിലും
മുട്ടുകാലിനു താഴെയുമായി ഒട്ടിച്ചുവച്ചനിലയില്‍ കണ്ടെത്തിയ നാല്
ലഹരിമരുന്ന് പായ്ക്കറ്റുകള്‍ സുരക്ഷാവിഭാഗമായ സിഐഎസ്എഫ്
പിടിച്ചെടുത്തു. 3.69 കിലോഗ്രാം വരുന്ന കൊക്കെയ്ന്‍ ആണ്
പിടിച്ചെടുത്തത്. ഇതിനു നാലുകോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട്
പാരഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെര്‍ണാണ്ടസിനെ (30) അറസ്റ്റു
ചെയ്തു. ഞായറാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവഴി ഗോവയിലേക്കു
പോകാനെത്തിയതാണ് ഇയാള്‍. ദേഹപരിശോധനയ്ക്കിടെയാണ് അതിവിധഗ്ധമായി
ഒളിപ്പിച്ചുവച്ച ലഹരിമരുന്ന് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്.
പിടിച്ചെടുത്ത ലഹരിമരുന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു
കൈമാറി. ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ദുബായ് വഴി അലക്സിസ് റെഗലാഡോ
ഫെര്‍ണാണ്ടസ് കൊച്ചിയിലെത്തിയത്. ഇയാള്‍ തങ്ങിയ നെടുമ്പാശേരിയിലെ
ഹോട്ടലില്‍ പൊലീസും നര്‍ക്കോട്ടിക് വിഭാഗവും പരിശോധന നടത്തി.