Breaking News

Trending right now:
Description
 
Nov 20, 2017

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചകേസില്‍ അനുബന്ധകുറ്റപത്രം നാളെ

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസിലെ അനുബന്ധ കുറ്റപത്രം ചൊവ്വാഴ്‌ച സമര്‍പ്പിക്കാന്‍ പൊലീസ്‌ തീരുമാനം. അങ്കമാലി മിജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌. ആദ്യകുറ്റപ്പത്രം കഴിഞ്ഞ ഏപ്രില്‍ 18നു പൊലീസ്‌ കോടതിയില്‍ നല്‍കിയിരുന്നു. രണ്ടാമത്തെ കുറ്റപത്രത്തില്‍ നടന്‍ ദിലീപ്‌ ഉള്‍പ്പെടെ 11 പ്രതികളുണ്ടെന്നാണ്‌ സൂചന. ഗൂഢാലോചന കുറ്റം ചുമത്തി ജൂലൈ 10ന്‌ അറസ്‌റ്റിലായ ദിലീപ്‌ ഇപ്പോള്‍ ജാമ്യത്തിലാണ്‌. ദിലീപ്‌ വിദേശയാത്രയ്‌ക്കു അനുമതി തേടി കോടതിയെ സമീപിക്കുകയും അന്വേഷണവുമായി ബന്ധപ്പെട്ട്‌ പൊലീസിനെതിരെ പിണറായി സര്‍ക്കാരിനു പരാതി നല്‍കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ധൃതിപിടിച്ച്‌ അനുബന്ധകുറ്റപത്രം പൊലീസ്‌ സമര്‍പ്പിക്കുന്നത്‌. ഫെബ്രുവരി 17നു രാത്രി യുവനടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാര്‍ (പള്‍സര്‍സുനി), മാര്‍ട്ടിന്‍ ആന്റണി, വടിവാള്‍ സലിം, പ്രദീപ്‌, വിജീഷ്‌, മണികണ്‌ഠന്‍, ചാര്‍ലി തോമസ്‌ എന്നീ പ്രതികളാണ്‌ ആദ്യ കുറ്റപത്രത്തിലുള്ളത്‌.