Breaking News

Trending right now:
Description
 
Nov 20, 2017

ഇന്ദിരാഗാന്ധി രാഷ്ട്രത്തിന്റെ മാതാവാണെന്ന്‌ അരുണ്‍ഗാന്ധി

image ഇന്ദിരാഗാന്ധി ഈ രാഷ്ട്രത്തിന്റെ മാതാവായിരുന്നുവെന്ന്‌ ബിജെപി എംപി വരുണ്‍ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനത്തില്‍ ട്വിറ്റര്‍ സന്ദേശത്തിലാണ്‌ വരുണ്‍ ഇക്കാര്യം അനുസ്‌മരിച്ചത്‌. ധീരതയാണ്‌ മുത്തശ്ശിയുടെ വലിയഗുണം. കൊച്ചുകുട്ടിയായ തന്നെ അവര്‍ മടിയില്‍വച്ച്‌ ഓമനിക്കുന്നതിന്റെ ചിത്രവും അനുസ്‌മരണ സന്ദേശത്തോടൊപ്പം വരുണ്‍ഗാന്ധി നല്‍കിയിരുന്നു. ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, മതേതരത്വം എന്നിവയില്‍ അഭിമാനിച്ചിരുന്ന നേതാവായിരുന്നു ഇന്ദിരയെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അനുസ്‌മരിച്ചു. ഇന്ത്യക്കാരെല്ലാം തുല്യരാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരയുടേതെന്നും സോണിയ വ്യക്തമാക്കി. രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍സിങ്‌, കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.