Breaking News

Trending right now:
Description
 
Nov 20, 2017

ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌: കോണ്‍ഗ്രസ്‌ ആദ്യപട്ടിക പുറത്തുവിട്ടു

image ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ മോദ്‌ വാദിയ, ശക്തിസിങ്‌ ഗോഹില്‍ എന്നിവരും പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്‌. പട്ടികവര്‍ഗത്തില്‍പെട്ട 11 പേരും പട്ടികജാതിയില്‍പ്പെട്ട ഏഴു പേരും പട്ടികയില്‍ ഇടംപിടിച്ചു. ഹാര്‍ദിക്‌ പട്ടേലിന്റെ പട്ടിദാര്‍ അനാമത്‌ ആന്ദോളന്‍ സമിതിയും (പാസ്‌) കോണ്‍ഗ്രസും സംവരണ വിഷയത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്‌. ഇവര്‍ 20 സീറ്റുകളാണ്‌ ചോദിക്കുന്നത്‌. അല്‍പേഷ്‌ ഠാക്കൂറിന്റെ ഒബിസി ഗ്രൂപ്പ്‌ 12 സീറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഠാക്കൂര്‍ അടുത്തിടെയാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. എന്‍സിപി, ജനതാദള്‍ (ശരദ്‌ യാദവ്‌ വിഭാഗം) എന്നിവയുമായുള്ള കോണ്‍ഗ്രസ്‌ ചര്‍ച്ച പുരോഗമിക്കുകയാണ്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബലാണ്‌ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്‌. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം ഏതാണ്ട്‌ പൂര്‍ത്തിയായി. 108 സ്ഥാനാര്‍ഥികളുടെ പട്ടിക ഇവര്‍ പുറത്തിറക്കിയിരുന്നു.