Breaking News

Trending right now:
Description
 
Nov 20, 2017

മുഗാബെയെ പാര്‍ട്ടി പുറത്താക്കി

image സിംബാബ്‌ വെയുടെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെയെ ഭരണകക്ഷിയായ സനു-പിഎഫ്‌ പാര്‍ട്ടി നേതൃപദവിയില്‍ നിന്നു പുറത്താക്കി. സിംബാബ്‌ വെയുടെ പ്രസിഡന്റ്‌ പദവി ഉടന്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടു. അതല്ലായെങ്കില്‍ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച ഉച്ചയ്‌ക്കു മുമ്പ്‌ അധികാരമൊഴിയണമെന്നാണ്‌ പാര്‍ട്ടി പ്രതിനിധിയോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. മൃഗാബെയ്‌ക്കു പകരം എമേഴ്‌സണ്‍ നല്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മുഗാബെയും ഭാര്യയെയും കഴിഞ്ഞയാഴ്‌ച സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. 37 വര്‍ഷം ദീര്‍ഘിച്ച മുഗാബെയെ യുഗത്തിനു ഇതോടെ അന്ത്യംകുറിച്ചു. 93കാരനായ മുഗാബെയില്‍നിന്നു അധികാരം കൈക്കലാക്കാന്‍ ഭാര്യ ശ്രമിക്കുന്നുവെന്നു വ്യക്തമായതോടെ സൈന്യം ഇടപെടുകയായിരുന്നു. മുഗൂബെയുടെ അനാരോഗ്യം മുതലെടുത്ത്‌ അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്‌സും കൂട്ടാളികളും അധികാരം സ്വന്തമാക്കി രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ്‌ തടയുന്നതെന്നു പാര്‍ട്ടി നേതാവ്‌ ഒബര്‍ട്ട്‌ എംപോഫു പറഞ്ഞു.