Breaking News

Trending right now:
Description
 
Nov 19, 2017

പക്ഷിപ്പനി: ദേശാടന പക്ഷികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം

image പക്ഷിപ്പനികള്‍ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി ശൈത്യകാലത്തു രാജ്യത്ത്‌ എത്തുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നു കേന്ദ്ര സൂ അതോറിറ്റി നിര്‍ദേശിച്ചു. ശൈത്യകാലത്ത്‌ മറ്റു രാജ്യങ്ങളില്‍നിന്ന്‌ എത്തുന്ന പക്ഷികളില്‍നിന്നാണ്‌ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ നടപടി. ദേശടനപക്ഷികള്‍ക്കു പുറമേ മറ്റുപക്ഷികളെയും വളര്‍ത്തുപക്ഷികളെയും നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്‌. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗം പകരുന്നത്‌ തടയാന്‍ പദ്ധതി തയാറാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്ര സൂ അതോറിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നത്‌ 2014 നവംബറിനും 2015 ജനുവരിക്കും ഇടയിലുള്ള ശൈത്യകാലത്തായിരുന്നു.