Breaking News

Trending right now:
Description
 
Nov 19, 2017

തിരുവനന്തപുരം മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചു

image തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ.പ്രശാന്തിന്‌ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ 25 പേര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ്‌ കേസ്‌ എടുത്തു. ബിജെപി കൗണ്‍സിലര്‍മാരും കണ്ടാല്‍ അറിയാവുന്ന മറ്റു പ്രവര്‍ത്തകരും കേസില്‍ പ്രതികളാണെന്നു പൊലീസ്‌ വ്യക്തമാക്കി. തലയ്‌ക്കും കാലിനും പരുക്കേറ്റ മേയറെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. കൗണ്‍സില്‍ യോഗത്തില്‍ ഹൈമാസ്‌റ്റ്‌ വിളക്ക്‌ സ്ഥാപിക്കുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനൊടുവില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. മുറിയിലേക്കു പോയ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ബലം പ്രയോഗിച്ചു തടയുകയും ഷര്‍ട്ടിലും മുണ്ടിലും പിടിച്ചുവലിക്കുകയും ചെയ്‌തു. പിടിവലിയില്‍ മേയറുടെ ഷര്‍ട്ട്‌ കീറി. പടിക്കെട്ടു കയറുന്നതിനിടെ മേയറുടെ കാലില്‍പിടിച്ചുവലിച്ചതിനാല്‍ അദ്ദേഹം മറിഞ്ഞുവീണു. ഇതിനിടെ ചിലര്‍ ഇദ്ദേഹത്തെ ചവിട്ടുകയും ചെയ്‌തു. മേയറെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരും കോര്‍പ്പറേഷന്‍ ജീവനക്കാരും കുത്തിയിരുപ്പ്‌ സമരം നടത്തി.