Breaking News

Trending right now:
Description
 
Nov 19, 2017

ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക്‌ ലോകസുന്ദരിപ്പട്ടം

image ഇന്ത്യയുടെ മാനുഷി ഛില്ലറെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ചൈനയിലെ സന്യയില്‍ നടന്ന മിസ്‌ വേള്‍ഡ്‌ മത്സരത്തില്‍ 108 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ്‌ ഇന്ത്യന്‍ സുന്ദരി മാനുഷി ലോകസുന്ദരിപ്പടം ചൂടിയത്‌. ഹരിയാനയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയും കുച്ചിപ്പുഡി നര്‍ത്തകിയുമാണ്‌ ഇരുപതുകാരിയായ മാനുഷി. 17 വര്‍ഷത്തിനുശേഷമാണ്‌ ഇന്ത്യ ലോകസുന്ദരിപ്പട്ടം ചൂടുന്നത്‌. മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ്‌ റണ്ണര്‍ അപ്പായി. ഇംഗ്ലണ്ടിലെ സ്റ്റെഫാനി ഹില്ലിനെ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായി തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷത്തെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍നിന്നുള്ള സ്‌റ്റെഫാനി ഡെല്‍ വാലെ മാനുഷിയെ കിരീടമണിയിച്ചു. ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത്‌ ഇന്ത്യന്‍ വനിതയാണ്‌ മാനുഷി. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവച്ചു. റീത്ത ഫാമിയ (1966), ഐശ്വര്യ റായി (1994), ഡയാന ഹെയ്‌ഡന്‍ (1997), യുക്താ മുഖി (1999), പ്രിയങ്ക ചോപ്ര (2000) എന്നിവരാണ്‌ ഇതിനുമുമ്പ്‌ ഇന്ത്യയില്‍നിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാര്‍. ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍ ശാസ്‌ത്രജ്ഞനായ ഡോ.മിത്ര ബസു ഛില്ലറിന്റെയും ഡോ.നീലം ഛില്ലറിന്റെയും മകളാണ്‌ മാനുഷി.