Nov 18, 2017
വിവാദമുയര്‍ത്തിയ പദ്മാവതിയുടെ റിലീസ് വൈകിയേക്കും
രജ്പുത് കര്മിണിസേനയുടെ പ്രതിഷേധവും ഭീഷണിയും നിലനില്‍ക്കുന്നതിനിടെ
സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിയുടെ റിലീസ് വൈകിയേക്കും.
സെന്‍സറിന് അയച്ച ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം
സര്ട്ടിഫിക്കേഷന് തിരിച്ചയച്ചു. അപേക്ഷപൂര്ണമായിരുന്നില്ലെന്ന കാരണം
ചൂണ്ടിക്കാട്ടി വീണ്ടും സെന്‍സറിങിന് വിധേയമാക്കുമെന്നാണ്
റിപ്പോര്‍ട്ട്. കഴിഞ്ഞവെള്ളിയാഴ്ചയാണ് ചിത്രം സെന്‍സര്‍ബോര്‍ഡിന്
സമര്‍പ്പിച്ചത്. 61ദിവസത്തിനുള്ളില്‍ ചിത്രം സെന്‍സര്‍ചെയ്തു
നല്‍കിയാല്‍മതിയെന്നാണ് ചട്ടം. ഈസമയപരിധിക്കുള്ളില് സെന്‍സറിങ്
പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റിലീസ് നീളും. പദ്മാവതി
പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്നാണ് രജ്പുത്
കര്മിണിസേനയുടെ ഭീഷണി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ദീപിക പദുക്കോണിന്റെ മൂക്കുചെത്തുമെന്ന ഭീഷണിയും ഇവര്‍ മുഴക്കിയിട്ടുണ്ട്.
ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള
പ്രണയരംഗങ്ങള്‍ തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ജ്പുത്
കര്മിണിസേനയുടെ പ്രധാന ആരോപണം. രണ്‍വീര്‍സിംഗ് അലാവുദ്ദീന്‍ ഖില്ജിയേയും
ദീപികാ പദുക്കോണ്‍ പത്മാവതിയേയുമാണ് അവതരിപ്പിക്കുന്നത്.