Breaking News

Trending right now:
Description
 
Nov 18, 2017

വിദേശ ഇന്ത്യാക്കാര്‍ ബാങ്ക്‌ അക്കൗണ്ട്‌ ആധാറുമായി ബന്ധിപ്പിക്കേണ്ട

image വിദേശ ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക്‌ അക്കൗണ്ടുകളും മറ്റു സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സവിശേഷ തരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) വ്യക്തമാക്കി. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന്‌ ആധാര്‍ നടപടികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പ്രത്യേക സംവിധാനം ഒരുക്കണം. ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്ക്‌ മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാകുന്നുള്ളൂ. വിദേശ ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരും ആധാറിന്‌ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 2016-ലെ ആധാര്‍ നിയമപ്രകാരം ഇന്ത്യയില്‍ വസിക്കുന്നവര്‍ക്കാണ്‌ സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നു യുഐഡിഎഐ വ്യക്തമാക്കി.