Breaking News

Trending right now:
Description
 
Nov 18, 2017

നികുതിവെട്ടിപ്പ്‌: അമലപോളിനും ഫഹദ്‌ ഫാസിനും നോട്ടീസ്‌

image വ്യാജരേഖ ചമച്ച്‌ വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബരകാര്‍ റജിസ്റ്റര്‍ ചെയ്‌തു നികുതുവെട്ടിപ്പു നടത്തിയെന്ന പരാതില്‍ സിനിമാതാരങ്ങളായ അമലാപോളിനും ഫഹദ്‌ ഫാസിലിനും ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നല്‍കി. സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. ഇരുവരുടെയും വിശദീകരണം തേടിയശേഷമേ കേസെടുക്കൂ. നേരത്തെ നടന്‍ സുരേഷ്‌ ഗോപിക്ക്‌ മോട്ടോര്‍വാഹന വകുപ്പ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. അമലപോളും ഫഹദ്‌ ഫാസിലും പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ്‌ പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേട്‌ സംബന്ധിച്ച്‌ മോട്ടര്‍വാഹനവകുപ്പ്‌ തയാറാക്കിയ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന്‌ കൈമാറിയിട്ടുണ്ട്‌.