Breaking News

Trending right now:
Description
 
Nov 17, 2017

ഡാവിഞ്ചി ചിത്രത്തിന്‌ 2930 കോടി രൂപ

image വിശ്രുത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയുടെ ക്രിസ്‌തുവിന്റെ പെയിന്റിങ്‌-സാല്‍വേറ്റര്‍ മുന്‍ഡി ലേലത്തില്‍ വിറ്റത്‌ 45 കോടി ഡോളറിന്‌ (ഏകദേശം 2930 കോടി രൂപ). ഒരു കലാരൂപത്തിന്‌ ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. പാബ്ലോ പിക്കാസോയുടെ -അല്‍ജിയേഴ്‌സിലെ സ്‌ത്രികള്‍ എന്ന ചിത്രത്തിനു ലഭിച്ച 17.9 കോടി ഡോളറായിരുന്നു (1141 കോടി രൂപ) ഇതുവരെയുള്ള ഉയര്‍ന്ന തുക. സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന ഡാവിഞ്ചിയുടെ അവസാന ചിത്രമാണ്‌ ലേലത്തില്‍ പോയത്‌. ഡാവിഞ്ചി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്‌ എന്ന പ്രത്യേകതയും സാല്‍വേറ്റര്‍ മുന്‍ഡിനുണ്ട്‌. ഡാവിഞ്ചിയുടെ മറ്റു 19 ചിത്രങ്ങള്‍ സ്ഥാപനങ്ങളുടെയോ ട്രസ്‌റ്റിന്റെയോ കൈവശമാണുള്ളത്‌.