Breaking News

Trending right now:
Description
 
Nov 17, 2017

ഓട്ടത്തിനിടെ കാറിന്റെ ചക്രം ഊരിത്തെറിച്ചു; അമിതാബച്ചന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

image അമിതാഭ്‌ബച്ചന്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാറിന്റെ പിന്‍ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചുപോയെങ്കിലും ബച്ചന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി എത്തിയ ബച്ചന്‍ ശനിയാഴ്‌ച മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്‌ ഒരു മന്ത്രിയുടെ വാഹനത്തിലാണ്‌ ബച്ചന്‍ വിമാനത്താവളത്തിലെത്തിയത്‌. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനത്തിന്‌ എത്തിയ അമിതാബ്‌ ബച്ചനു സഞ്ചരിക്കുന്നതിനാണ്‌ ട്രാവല്‍ ഏജന്‍സി മുഖാന്തിരം ആഡംബരകാര്‍ ഏര്‍പ്പാടാക്കിയത്‌. ഫിറ്റ്‌നസ്‌ കാലാവധി കഴിഞ്ഞ കാറായിരുന്നു അപകടത്തില്‍പെട്ടതെന്നു പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന്‌ ട്രാവല്‍ ഏജന്‍സിക്ക്‌ സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കി.