Breaking News

Trending right now:
Description
 
Nov 17, 2017

ജോയ്‌സ്‌ ജോര്‍ജ്‌ എംപി ഭൂമി കയ്യേറ്റക്കാരനല്ലെന്ന്‌ മന്ത്രി ചന്ദ്രശേഖരന്‍

image ജോയ്‌സ്‌ ജോര്‍ജ്‌ എംപി ഭൂമി കയ്യേറ്റക്കാരനല്ലെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നെടുങ്കണ്ടത്ത്‌ ഒരു പരിപാടിക്കിടെ വ്യക്തമാക്കി. അദ്ദേഹം കയ്യേറ്റക്കാരനാണെന്നു ആരു പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. പിതാവ്‌ നല്‍കിയ ഭൂമിയാണ്‌ ജോയ്‌സിന്റേത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മറ്റുപലര്‍ക്കും പതിച്ചുനല്‍കിയ ഭൂമി അദ്ദേഹത്തിന്റെ പിതാവ്‌ വിലയ്‌ക്കുവാങ്ങി കൈമാറുകയാണ്‌ ചെയ്‌തത്‌. ജോയ്‌സിന്റെ ഭൂമിക്കു പട്ടയം നല്‍കിയ നടപടി ശരിയാണോ എന്നു പരിശോധിക്കേണ്ടത്‌ റവന്യുവകുപ്പാണെന്നും മന്ത്രി വ്യക്തമാക്കി. നിജസ്ഥിതിയും നിയമവും നോക്കി തീരുമാനിക്കേണ്ടത്‌ ഉദ്യോഗസ്ഥരാണ്‌. ഇടുക്കി ജില്ലയില്‍ ചിലയിടങ്ങളില്‍ കയ്യേറ്റമുണ്ടെന്നും കയ്യേറ്റക്കാരോടു വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.