Breaking News

Trending right now:
Description
 
Nov 17, 2017

കുഴഞ്ഞുവീണ ഡോ.സിസ്‌റ്റര്‍ മേരി മാര്‍സലസ്‌ മരിച്ചു

image വന്ധ്യതാ ചികിത്സാ രംഗത്തെ പ്രശസ്‌തയായ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റും ചീഫ്‌ മെഡിക്കല്‍ ഓഫിസറുമായ ഡോ.സിസ്‌റ്റര്‍ മേരി മാര്‍സലസ്‌ (65) നിര്യാതയായി. ബസ്‌ കാത്തുനില്‍ക്കെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ഒരുമാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ലിറ്റില്‍ ലൂര്‍ദ്‌ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്‌ച മൂന്നിന്‌ ആശുപത്രി ചാപ്പലില്‍ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ നടത്തും. കുട്ടികളില്ലാത്ത നൂറുകണക്കിന്‌ ദമ്പതികള്‍ക്ക്‌ സിസ്റ്റര്‍ മേരി മാര്‍സലസ്‌ അഭയകേന്ദ്രമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി അരലക്ഷത്തോളം പ്രസവശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌. 1974-ല്‍ കോട്ടയം മെഡിക്കല്‍കോളജില്‍നിന്നാണ്‌ എംബിബിഎസ്‌ നേടിയത്‌. അയര്‍ലന്‍ഡനിലായിരുന്നു ഉന്നതവിദ്യാഭ്യാസം. ഡോക്ടേഴ്‌സ്‌ ഫോറം ഓഫ്‌ ഇന്ത്യയുടെ കേരള റീജന്‍ പ്രസിഡന്റായിരുന്നു. ചിങ്ങവനം മഠത്തില്‍കളത്തില്‍ പരേതരായ മത്തായി ജോസഫ്‌-സാറമ്മ ദമ്പതികളുടെ മകളാണ്‌.