Breaking News

Trending right now:
Description
 
Nov 17, 2017

ജനപ്രീതിയില്‍ മോദി മുന്നില്‍; രണ്ടാമത്‌ രാഹുല്‍

image ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു സര്‍വേ. യുഎസ്‌ ഗവേഷണ സ്ഥാപനമായ പ്യൂവാണ്‌ സര്‍വേ നടത്തിയത്‌. 2464 ഇന്ത്യാക്കാരെ ഉള്‍പ്പെടുത്തി ഈവര്‍ഷം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 10വരെ നടത്തിയ പഠനത്തിലാണ്‌ വിലയിരുത്തല്‍. ഈ കാലയളവില്‍ മോദിയുടെ ജനപ്രീതി 88 പോയിന്റാണ്‌. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൊട്ടുപിന്നിലുണ്ട്‌-58 പോയിന്റ്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയാണ്‌ മൂന്നാംസ്ഥാനത്ത്‌. 57 പോയിന്റ്‌ സോണിയയ്‌ക്കു ലഭിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളിന്‌ 39 പോയിന്റേ ലഭിച്ചുള്ളൂ. രാജ്യത്തെ കാര്യങ്ങളുടെ പോക്കില്‍ 70 ശതമാനം പേരും സന്തുഷ്ടരാണെന്നു സര്‍വേ പറയുന്നു. സാമ്പത്തികനില മെച്ചമാണെന്നു 80 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികാവസ്ഥ വളരെ നല്ലതാണെന്നു പറയുന്നവരുടെ എണ്ണം 30 ശതമാനമാണ്‌. നോട്ടുനിരോധനത്തിനുശേഷം പണലഭ്യത കുറഞ്ഞതു വലിയ പ്രശ്‌നമായി പകുതിയോളം ഇന്ത്യാക്കാര്‍ കാണുന്നു.