Breaking News

Trending right now:
Description
 
Nov 16, 2017

തോമസ്‌ ചാണ്ടിക്കുനേരെ ചീമുട്ടയെറിഞ്ഞു, കരിങ്കൊടിവീശി

image മന്ത്രിസ്ഥാനം രാജിവച്ച്‌ സ്വന്തംനാടായ കുട്ടനാട്ടിലേക്കുപോയ തോമസ്‌ ചാണ്ടിക്കുനേരെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ചീമുട്ടയെറിഞ്ഞും കരിങ്കൊടിവീശിയും പ്രതിഷേധിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ അടൂര്‍ ബൈപാസില്‍വച്ചാണ്‌ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത്‌. ഇവിടുത്തെ ഹംബിനു സമീപം തോമസ്‌ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ വേഗം കുറച്ചപ്പോള്‍ കരിങ്കൊടിയും ചീമുട്ടയുമായി യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു. കാറിനു പിന്നിലും മുമ്പിലും പൊലീസ്‌ വാഹനം ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ കാറിനു നേര്‍ക്കു ചീമുട്ട വലിച്ചെറിഞ്ഞു.മുന്നിലെ ചില്ലില്‍ മുട്ട വീണു ചിതറിയതിനാല്‍ ഡ്രൈവര്‍ക്ക്‌ റോഡ്‌ കണ്ട്‌ വാഹനം ഓടിക്കാന്‍ കഴിയാതെയായി. പിന്നീട്‌ പന്തളം പൊലീസ്‌ സ്റ്റേഷനില്‍ വാഹനം എത്തിച്ചു കഴുകി വൃത്തിയാക്കി. പിന്നീട്‌ മന്ത്രി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്‌ മാറ്റിയാണ്‌ യാത്രതുടര്‍ന്നത്‌.