Breaking News

Trending right now:
Description
 
Nov 16, 2017

രാഹുലിനെ പപ്പുവെന്നു വിളിക്കുന്നതിന്‌ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്‌

image കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്നു വിളിച്ചു ആക്ഷേപിക്കുന്ന ബിജെപിക്കു തിരഞ്ഞെടുപ്പു കമ്മീഷന്റെ കത്രികപ്പൂട്ട്‌. പപ്പു പ്രയോഗം അപകീര്‍ത്തികരവും അധിക്ഷേപവുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ കമ്മീഷന്‍ വിലക്കിയിരിക്കുന്നത്‌. രാഹുല്‍ഗാന്ധിയെ പക്വതയില്ലാത്ത നേതാവ്‌ എന്നു പരോക്ഷമായി പരാമര്‍ശിക്കുന്നതിനായിരുന്നു പപ്പു പ്രയോഗം ബിജെപി നടത്തിയിരുന്നത്‌. ഏതെങ്കിലും നേതാവിനെ നേരിട്ട്‌ ഉദ്ദേശിച്ചല്ല പപ്പു പ്രയോഗമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കമ്മിഷന്‍ വഴങ്ങിയില്ല. കമ്മീഷന്‍ വിരട്ടിയതോടെ പകരം യുവരാജാവ്‌ എന്നു വിശേഷിപ്പിച്ചു ബിജെപി വീണ്ടും രംഗത്തുവന്നിരിക്കുകയാണ്‌.