Breaking News

Trending right now:
Description
 
Nov 15, 2017

ഹാര്‍ദിക്കിനെതിരെ അശ്ലീല വീഡിയോ: ബിജെപി വെട്ടിലായി

image സംവരണ പ്രക്ഷോഭ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനെ അപമാനിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്‌ അശ്ലീല വീഡിയോ പുറത്ത്‌. പട്ടേല്‍വിഭാഗ സംവരണത്തിനു കോണ്‍ഗ്രസ്‌ തയാറാക്കിയ ഫോര്‍മുല തൃപ്‌തികരമാണെന്നു ഹാര്‍ദിക്‌ പട്ടേല്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ്‌ അശ്ലീല സിഡി പുറത്തുവന്നത്‌. ഹോട്ടല്‍മുറിയില്‍ യുവതിക്കൊപ്പം ഹാര്‍ദിക്കുമായി രൂപസാദൃശ്യമുള്ള യുവാവ്‌ അടുത്തിടപഴുകുന്ന വീഡിയോ ആണ്‌ ആദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്‌. രണ്ടാമത്‌ പുറത്തുവന്ന വീഡിയോയിയില്‍ തല മൊട്ടയടിച്ച യുവാവും മറ്റു രണ്ടു യുവാക്കളുമാണ്‌ ഒരു സ്‌ത്രീയോടൊപ്പം ദൃശ്യത്തിലുള്ളത്‌. സംവരണവിഷയത്തില്‍ പ്രതിഷേധിച്ചു ഹാര്‍ദിക്കും അനുയായികളും അടുത്തിടെ തല മുണ്ഡനം ചെയ്‌തിരുന്നു. ബിജെപിയാണ്‌ വീഡിയോയ്‌ക്കു പിന്നിലെന്നു ആരോപിച്ചു ഹാര്‍ദിക്‌ രംഗത്തുവന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ ഹാര്‍ദിക്‌ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഹാര്‍ദിക്കിനെ പിന്തുണച്ച്‌ കോണ്‍ഗ്രസും ദലിത്‌ നേതാവ്‌ ജിഗ്നേഷ്‌ മെവാനിയും പിന്നാക്ക സമൂദായ നേതാവ്‌ അല്‍പേഷ്‌ താക്കൂറും രംഗത്ത്‌ എത്തിയതോടെ ബിജെപി വെട്ടിലായി. സംവരണ ഫോര്‍മുലയില്‍ കോണ്‍ഗ്രസും ഹാര്‍ദിക്കും തല്ലിപ്പിരിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്‌. എ്‌ന്നാല്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ടാണ്‌ ഫോര്‍മുല സ്വീകാര്യമാണെന്നു ഹാര്‍ദിക്‌ വ്യക്തമാക്കിയത്‌. കോണ്‍ഗ്രസ്‌ മുന്നോട്ടുവച്ച സംവരണം നടപ്പാക്കുന്നതിനുള്ള പോംവഴികള്‍ സമിതിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസിന്റെ മാര്‍ഗപദ്ധതികളും സംവരണം സംബന്ധിച്ച കോടതിവിധികളും മറ്റും പരിശോധിച്ചതായും ഹാര്‍ദിക്‌ പിന്ന്‌ വ്യക്തമാക്കിയിരുന്നു.