Breaking News

Trending right now:
Description
 
Nov 15, 2017

കോണ്‍ഗ്രസും നേതാവും അഭിഭാഷകനുമായ തന്‍ഖയ്‌ക്കു നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ കരിങ്കൊടികാട്ടി

image മന്ത്രി തോമസ്‌ ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ്‌ രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക്‌ തന്‍ഖയുടെ വാഹനം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു കരിങ്കൊടി കാട്ടി. കൊച്ചിയിലെ ഹോട്ടലില്‍നിന്നു കോടതിയിലേക്കുവരുമ്പോള്‍ ഗസ്‌റ്റ്‌ ഹൗസിനു പുറത്തുവച്ചാണ്‌ കാത്തുനിന്ന പ്രവര്‍ത്തകര്‍ ചാടിവീണത്‌. ബലപ്രയോഗത്തിലൂടെയാണ്‌ പൊലീസ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ നീക്കം ചെയ്‌തത്‌. വാഹനത്തിനു കേടുവരുത്തിയെന്നു കാണിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടിബിന്‍ ദേവസ്യയെ അറസ്റ്റു ചെയ്യാന്‍ പൊലീസ്‌ നടത്തിയ നീക്കം വീണ്ടും സംഘര്‍ഷത്തിനു കാരണമായി. അതേസമയം, കോണ്‍ഗ്രസ്‌ നേതാവുകൂടിയ വിവേക്‌ തന്‍ഖ കോടതിയില്‍ എത്താന്‍ ഇടയായ സഹചര്യം വിശദീകരിച്ചു. താനൊരു അഭിഭാഷകനാണ്‌. കോടതിയോടുള്ള ഉത്തരവാദിത്വമാണ്‌ മുഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി.