Breaking News

Trending right now:
Description
 
Nov 15, 2017

'ബാഹുബലി' 'മരണബലി'യായേനെ.... യുവാവിനെ ആന എടുത്തെറിഞ്ഞു

image ബാഹുബലി സിനിമയിലെ നായകനെ മസില്‍കണ്ട്‌ ആനപ്പുറത്തു കയറാന്‍ ശ്രമിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു. യുവാവിന്റെ സാഹസിക രംഗങ്ങള്‍ ബാഹുബലിയിലെ ട്രെയ്‌ലറിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൊടുപുഴ കരിമണ്ണൂരിലാണ്‌ സംഭവം. പ്രദേശവാസിയായ ജിനു ജോണാണ്‌ ആനപ്പുറത്തുകയറാനുള്ള ശ്രമത്തിനിടെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായത്‌. പുരയിടത്തില്‍ തളച്ചിരുന്ന ആനയുടെ സമീപത്ത്‌ പാപ്പാന്‍ ഇല്ലായിരുന്നു. പനംതിട്ട തിന്നുകയായിരുന്ന ആനയ്‌്‌ക്ക്‌ ജിനു പഴം നല്‍കി. തന്റെ മൊബൈല്‍ഫോണില്‍ ലൈവായി പകര്‍ത്താന്‍ സുഹൃത്തിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ആനയുടെ അടുത്തെത്തിയ ജിനു തൊട്ടുംതലോടിയും ചിരിച്ചും ആനയ്‌ക്ക്‌ പഴം നല്‍കി. പിന്നീട്‌ ജിനു ആനയുടെ തുമ്പിക്കൈയില്‍ രണ്ടുതവണ ഉമ്മവച്ചു. പിന്നീട്‌ തുമ്പിക്കൈയില്‍ ചവിട്ട്‌ ആനയുടെ മുകളില്‍ കയറാന്‍ തുടങ്ങിയപ്പോഴേക്കും ആനയുടെ മട്ടുമാറി. ആന ജിനുവിനെ തട്ടിയെറിഞ്ഞു. അടുത്തുള്ള മരത്തില്‍തട്ടി ജിനു താഴെവീണു. ഇതെല്ലാം സുഹൃത്ത്‌ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. കഴുത്തിനു പരുക്കേറ്റ ജിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു